
കെ പളനിയുടെ ' മാവേലി നാടിൻ മധുര സ്വപ്നങ്ങളെ ' എന്ന കവിതാ സമാഹാരം യുവകലാസാഹിതി കളമശ്ശേരി മണ്ഡലം സെക്രട്ടറി കൊടുവഴങ്ങ ബാലകൃഷ്ണൻ കവി ദിനേശ് പുലിമുഖത്തിന് പുസ്തകം നൽകി പ്രകാശനം നിർവഹിക്കുന്നു
കളമശ്ശേരി: ഗ്രന്ഥശാലാ പ്രവർത്തകനും കവിയുമായ കെ പളനിയുടെ ' മാവേലി നാടിൻ മധുര സ്വപ്നങ്ങളെ ' എന്ന കവിതാ സമാഹാരം തേവക്കലിൽ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ കവിയുടെ ഗൃഹാങ്കണത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രകാശനം ചെയ്തു. മലയാള കാവ്യസാഹിതി പ്രസിഡൻ്റ് കാവാലം അനിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി കളമശ്ശേരി മണ്ഡലം സെക്രട്ടറി കൊടുവഴങ്ങ ബാലകൃഷ്ണൻ കവി ദിനേശ് പുലിമുഖത്തിന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. എഴുത്തുകാരൻ ജി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി ജില്ലാ ജോയിന്റ് സെക്രട്ടറി ഷാജി ഇടപ്പള്ളി , മലയാള കാവ്യസാഹിതി സെക്രട്ടറി സുഷമ ശിവരാമൻ ,വാർഡ് മെമ്പർമാരായ സുധികുമാർ ,ബിനി പ്രദീപ് , വൈശാഖ് രവീന്ദ്രൻ , റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ഷജില പ്രകാശൻ , എൻ പി വാസുദേവൻ, വായനശാല സെക്രട്ടറി പി എൻ വേണുഗോപാൽ ,പ്രസിഡന്റ് എ വി രഘുനാഥ്, എഴുത്തുകാരായ കെ സി തോമസ്, പ്രശോഭ എ സി , കെ കെ പ്രസന്നൻ , കവി കെ പളനി എന്നിവർ പ്രസംഗിച്ചു.







